അകം കവിതകൾ – പരിഭാഷ

സംഘസാഹിത്യത്തെ ഒന്നു പരിചയപ്പെടുത്തേണ്ടതുണ്ടു്.ഐന്തിണകളെ (അഞ്ച് തിണകൾ) ചുറ്റിപ്പറ്റിയാണു സംഘസാഹിത്യം. തിണകൾ എന്നാൽ ഭൂപ്രദേശം.കുറുഞ്ഞി‌ (മലമ്പ്രദേശം), മുല്ലൈ (കുറ്റിക്കാട്), പാലൈ (വരണ്ട ഇടങ്ങൾ), മരുതം (വളക്കൂറുള്ള കൃഷിയിടങ്ങൾ) നെയ്തൽ (തീർപ്രദേശം) എന്നിവയാണു അഞ്ചു തിണകൾ. ഓരോ പ്രദേശത്തിനും ഓരോ ദൈവവും, പുഷ്പവും, വൃക്ഷവും, കാലാവസ്ഥയും, തൊഴിലും, ജാതിയും ഉണ്ടു്. അഞ്ച് വ്യത്യസ്ഥമായ ഭാവങ്ങളെ പ്രതിനിധീകരിക്കാൻ ഐന്തിണകൾ ഉപയോഗിക്കുന്നു. സംഘ കൃതികൾക്ക് അകം, പുറം എന്നിങ്ങനെ വകഭേദമുണ്ടു്. വീടിനുള്ളിൽ നടക്കുന്ന പ്രേമം, വിരഹം, കമിതാക്കൾ തമ്മിലുള്ള ശണ്ഠ ഇവയൊക്കെയാണു അകം…കൂടുതൽ

പ്രോഗ്രാമറുടെ പ്രണയഗീതകങ്ങൾ

നിന്നോളം പാഴ്സ് ചെയ്യപ്പെട്ടിട്ടില്ല, എന്നിലിന്നേവരെയൊരു ലാംഗ്വേജും. മെഷീൻ ലാംഗ്വേജ് പോലെ നാം. ഒന്നായിത്തീരണമെന്നായിരുന്നു പ്രതീക്ഷ.എന്നാലോ, കണ്ട മാത്രയിലലിഞ്ഞ് പൂജ്യം കണക്കെയായി. ആരു നീയെനിക്കെന്നോ?,ആർ.ബി. ട്രീ ബാലൻസ് ചെയ്യുകെന്നതു വിശദീകരിക്കുന്നതാവും അതിലുമെളുതു്. നിന്നിലേക്കുള്ള കുറുക്കുവഴി തിരക്കിയിറങ്ങി.ഡൈക്സ്ട്രസ് അൽഗോരിതത്തിനും വഴി‌തെറ്റി. /dev/null പോലൊന്ന് എന്റെ ഹൃദയത്തിലുണ്ടാകണം.നീ നിത്യേനയെന്നോണം ഒഴുകിപ്പരക്കുന്നുണ്ടു്.പക്ഷേ നിറയുന്നില്ലിതേ വരേക്കും. നാം കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു. Epoch-നും എണ്ണം പിഴച്ചു.കൂടുതൽ

C/2020 F3 (NEOWISE) വാൽനക്ഷത്രത്തെ കമ്പ്യൂട്ടറിൽ കാണാൻ

ആനസൈറ്റിൽ dhanya ചേച്ചിയെ സഹായിക്കാൻ വേണ്ടി തിരക്കിട്ട് എഴുതിയതാണു്. മറ്റാർക്കെങ്കിലും ഉപകാരപ്പെടുമെന്നു കരുതി ഇങ്ങോട്ടു മാറ്റുന്നു. ആദ്യം വാൽനക്ഷത്രം എന്താണെന്ന്.. സൗരയൂഥത്തിന്റെ ഭാഗമായിരുന്നുകൊണ്ട് സൂര്യനെ ചുറ്റുകയും സൂര്യസമീപത്ത് എത്തുമ്പോൾ വാൽ രൂപപ്പെടുകയും ചെയ്യുന്ന ജ്യോതിർ വസ്തുക്കളാണ് ധൂമകേതുക്കൾ അഥവാ വാൽനക്ഷത്രങ്ങൾ. അന്തരീക്ഷവും (കോമ), വാലും ധൂമകേതുവിൽ സൂര്യപ്രകാശം പതിച്ച്, അവയിലെ ഖരരൂപത്തിലുള്ള ജലം, കാർബൺഡൈഓക്സൈഡ്, മീഥേൻ മുതലായവ ബാഷ്പീകരിക്കപ്പെടുന്നതുമൂലം രൂപപ്പെടുന്നവയാണ്. സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള ഗ്രഹമായ നെപ്ട്യൂണിനും പുറത്ത് കൈപ്പർ വലയത്തിൽനിന്നം ഊർട്ട് മേഘത്തിൽ (Oort cloud) നിന്നുമാണ് ഇവ വരുന്നതെന്നാണ് ആധുനിക…കൂടുതൽ

ഖസാക്കിന്റെ ഇതിഹാസം – ലൈംഗികത, സർപ്പം, പ്രണയം

(പ്രഫ. മുണ്ടശ്ശേരി ഫൌണ്ടേഷൻ പുറത്തിറക്കുന്ന മാസികയ്ക്കു വേണ്ടിയെഴുതിയ ലേഖനം. പുതുക്കപ്പെടാൻ സാധ്യതയുണ്ടു്) ബെൻസീന്റെ ഘടന കണ്ടെത്തിയ ഫ്രെഡറിക് കെക്കുല അതിനു കാരണമായത് തന്റെയൊരു ദിവാസ്വപ്നമാണെന്നു പറഞ്ഞിട്ടുണ്ടു്. ഒരു സർപ്പം അതിന്റെ തന്നെ വാൽ കടിച്ചു തിന്നുന്നു. കഴിക്കുന്നതിനനുസരിച്ച് വാൽ വളരുന്നതിനാൽ ഈ ‘കഴിപ്പ്’ അനന്തമായി തുടരുന്നു. യൂറോബോറസ് (Ouroboros) എന്ന ഈ വാലു ഭക്ഷിക്കുന്ന പാമ്പിന്റെ/വ്യാളിയുടേ സങ്കല്പം പ്രാചീന ഈജിപ്ത്യൻ സംസ്കാരത്തിലും, അതിനെ പിൻപറ്റി ഗ്രീസിലുമൊക്കെ പ്രചാരത്തിലിരുന്നു. ശാകല ശാഖയിൽപ്പെട്ട ഐതരേയബ്രാഹ്മണത്തിലും ഏതാണ്ട് സമാനമായ ഒരു പ്രസ്താവം…കൂടുതൽ

സ്വതന്ത്രസോഫ്റ്റ്‌വെയർ – ആശയവും പ്രായോഗികതയും

(ശാസ്ത്രഗതി മാസികയ്ക്കായി എഴുതിയ ലേഖനം) മനുഷ്യന്റെ ഇന്നേവരെയുള്ള സാംസ്കാരിക സാമൂഹികമുന്നേറ്റങ്ങളെ മുൻവിധികളോടുകൂടിയല്ലാതെ അവലോകനം ചെയ്താല്‍ ഒരു വസ്തുത മനസ്സിലാകും. തനിക്കു മുന്‍പേയുള്ള കണ്ടെത്തലുകളെ പിന്‍പറ്റിയാണ് എക്കാലത്തും പുരോഗതി നടന്നിട്ടുള്ളത്. തീയുടേയും ചക്രത്തിന്റെയും ഇരുമ്പിന്റെയുമെല്ലാം കണ്ടുപിടിത്തത്തെ പകർപ്പവകാശപത്രത്തിലൊതുക്കിയിരുന്നെങ്കിൽ നാമിപ്പോഴും ശിലായുഗത്തിലോ മറ്റോ ആയിരുന്നേനെ. ഒരു സാമൂഹികജീവി എന്ന വിവക്ഷയെ ഏറ്റവും അന്വർത്ഥമാക്കും വിധം വൈവിധ്യപൂർണ്ണമായി സമൂഹത്തെ ആശ്രയിക്കുന്നതു ഒരുപക്ഷേ മനുഷ്യനാകും. ഏതേണ്ടെല്ലാത്തരം ആവശ്യപൂർത്തീകരണത്തിനുമായി നിരന്തരമെന്നോണം സമൂഹവുമായി അവനു ബന്ധപ്പെടേണ്ടതുണ്ട്. ഭക്ഷണരീതികളും, വസ്ത്രധാരണവും, പെരുമാറ്റവും, ഭാഷയും, വിനിമയരീതികളും ലൈംഗികബന്ധത്തെപ്പറ്റിയുമെല്ലാം ജീവിതയാത്രയിൽ…കൂടുതൽ

കബീറിന്റെ ഗീതകങ്ങൾ – പരിഭാഷ

കബീറിന്റെ സമാധിയുടെ അഞ്ഞൂറാം വാർഷികമാണ് ഇക്കൊല്ലം. ഇന്ത്യയിലുള്ള മതങ്ങളെയെല്ലാം ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ലെന്നു പറയാം. ഹിന്ദു മുസ്ലീം മതമൈത്രിയ്ക്കായി പ്രവർത്തിച്ച കബീറിന്റെ ജനനവും ജീവിതവും ആശയങ്ങളും കൃതികളും മരണവുമെല്ലാം ഈ രണ്ടു വിശ്വാസധാരകളുടേയും സമ്മിശ്രമാണു്. ജീവിച്ചിരുന്നപ്പോൾ യാഥാസ്ഥിതികതയെ എതിർത്തതിനാൽ കബീറിനെ കല്ലെറിഞ്ഞ ഇരു കൂട്ടരും മരിച്ച ശേഷം അദ്ദേഹത്തിന്റെ ഭൗതികദേഹം ഹിന്ദുമതാചാരപ്രകാരം ദഹിപ്പിക്കണോ അതോ ഇസ്ലാമികപ്രകാരം അടക്കം ചെയ്താൽ മതിയോ എന്നതിനെപ്പറ്റി യുദ്ധസമാനമായ അന്തരീക്ഷമുണ്ടായെന്നാണു ഐതിഹ്യം (നേതൃത്വം കൊടുത്തത് രണ്ടു രാജാക്കന്മാരായിരുന്നു – മഗറിലെ നവാബ്…കൂടുതൽ

ഹിഗ്സ് ബോസോണുകളും ലാർജ് ഹാഡ്രോൺ കൊളൈഡറും

 ലൂക്ക മാസികയ്ക്കായി എഴുതുന്ന കോസ്മോളജി, കണികാഭൗതികം ഇവയെപ്പറ്റിയുള്ള ലേഖനസീരീസിലെ രണ്ടാമത്തെ ലേഖനം. ആദ്യ ഭാഗം ഇവിടെ വായിക്കാം. മഹാവിസ്ഫോടനത്തിനു പിന്നാലെ ലളിതമൂലകങ്ങളായ ഹൈഡ്രജനും ഹീലിയവും മാത്രമേ നിർമ്മിക്കപ്പെട്ടിരുന്നുള്ളൂ. എന്നാൽ സൂര്യനെപ്പോലുള്ള മൂന്നാം തലമുറ നക്ഷത്രങ്ങളിലേക്കെത്തുമ്പോൾ ഹീലിയത്തേക്കാൾ പിണ്ഡമുള്ള പല മൂലകങ്ങളും അവയുടെ ഉൾക്കാമ്പിലുണ്ടെന്നു കാണാം (ഒരു നക്ഷത്രത്തിന്റെ സ്വഭാവം തിരിച്ചറിയാൻ സ്പെക്ട്രോസ്കോപി എന്ന സാങ്കേതികവിദ്യയാണു ഉപയോഗിക്കുന്നത്. ഓരോ നക്ഷത്രത്തിന്റെയും കൈരേഖയാണ് ഇതെന്നു പറയാം. നക്ഷത്രത്തിൽ നിന്നും വരുന്ന പ്രകാശത്തെ അതിന്റെ ഘടകവർണ്ണങ്ങളുടെ രാജിയായി മാറ്റുന്നു. നക്ഷത്രത്തിനുള്ളിലുള്ള മൂലകം ആഗിരണം…കൂടുതൽ

കാളിദാസന്റെ രണ്ടു സമസ്യാപൂരണങ്ങൾ – പരിഭാഷ.

ഒരു ശ്ലോകത്തിന്റെ ഒരു ഭാഗം തന്നിട്ട് ബാക്കി ഭാഗം മറ്റുള്ളവരാൽ പൂരിപ്പിക്കാൻ വിടുന്ന വിനോദമാണു സമസ്യാപൂരണം. കേവലം കവിതാപൂരണം എന്നതിൽ നിന്നും സഹൃദയന്റെ ഭാവനയെയേയും പരീക്ഷിക്കൽ കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടു്. ശൈലി, ശബ്ദ-അർത്ഥഅലങ്കാരങ്ങൾ എന്നിവകൂടി പരിഗണിച്ചുവേണം ഇവയുടെ പൂരണം നടത്താൻ. ഒട്ടനവധി സമസ്യാപൂരണ കഥകൾ കാളിദാസനുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കാറുണ്ട്. (നന്ദനം സിനിമയിൽ‌ ജഗതി പറയുന്ന മന്ത്രം “ജാംബൂഫലാനി പക്വാനി” വാസ്തവത്തിൽ കാളിദാസന്റെ ഒരു സമസ്യാശ്ലോകമാണു്.) അദ്ദേഹത്തിന്റെ രണ്ട് സമസ്യയ്ക്ക് പരിഭാഷ ചമയ്ക്കാണുള്ള ശ്രമമാണീ പോസ്റ്റിൽ. കുസുമേ…കൂടുതൽ

ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊര്‍ജ്ജവും പ്രപഞ്ചത്തിന്റെ അവസാനം കുറിക്കുമോ ?

ലൂക്ക മാസികയ്ക്കായി എഴുതിയ ലേഖനം. എഡിറ്റ് ചെയ്തതു പാപ്പൂട്ടി മാഷ്. നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ ഏതാണ്ട് 68 ശതമാനത്തോളം ഇരുണ്ട ഊര്‍ജ്ജവും 27 ശതമാനത്തോളം ഇരുണ്ടദ്രവ്യവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ ഊര്‍ജ്ജവും ദ്രവ്യവും ചേര്‍ന്നാണ് പ്രപഞ്ചത്തിന്റെ ഭാവിയും അവസാനവും തീരുമാനിക്കുന്നത്. ഇപ്പോഴുള്ള നമ്മുടെ അറിവുവച്ച് പ്രപഞ്ചത്തിനെന്തുസംഭവിക്കും എന്ന ഒരന്വേഷണം. ധനു നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ് ആകാശഗംഗയുടെ കേന്ദ്രമുള്ളത്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ പരന്നൊഴുകുന്ന പുഴപോലെ കാണപ്പെടുന്ന ഇതിനു നീളത്തെ അപേക്ഷിച്ചു വീതി കുറവാണ്. 28,000 പ്രകാശവർഷത്തോളം നീളമുള്ളപ്പോൾ വീതി ഏതാണ്ടു 1500…കൂടുതൽ

ഈശാവാസ്യോപനിഷത്ത് – പരിഭാഷ

മുൻപെപ്പോഴോ തുടങ്ങിവച്ചതാണു്. വലിപ്പത്തിൽ ചെറുതായതിനാൽ (18 ശ്ലോകങ്ങളേയുള്ളൂവെന്നു കണ്ട്) കൈവച്ചതാണു്. പക്ഷേ എന്തോ പിന്നിരുന്നു തീർക്കാൻ പറ്റിയില്ല. എന്നേലും തീർക്കുമെന്ന പ്രതീക്ഷയിൽ ഇവിടിടുന്നു. ഈശാവാസ്യോപനിഷത്ത്: ശങ്കരൻ വ്യാഖ്യാനം ചമച്ച ദശോപനിഷത്തിൽ ഒന്നു്. യജുർവേദസംഹിതയുടെ ഭാഗമാണു ഇവയിലെ പദ്യങ്ങൾ. 18 വരികൾ മാത്രമുള്ള (ഇതിലും ചെറുതായ് മാണ്ഡൂക്യം മാത്രം) ഉപനിഷത്ത് നാലു ഘട്ടമായി സംക്രമിക്കുന്നു. ‘ഈശാവാസ്യമിദം സർവ്വം‘ എന്നു തുടങ്ങുന്നതിനാലാണു് ഈ പേരു ലഭിച്ചതു്. പരിഭാഷ: ശാന്തിമന്ത്രം: അതും നിറവ്, ഇതും നിറവ്. നിറവിന്മേൽ വിളവു നിറവൊക്കെയും. നിറവിൽനിന്നൊട്ട്…കൂടുതൽ