ഈശാവാസ്യോപനിഷത്ത് – പരിഭാഷ

മുൻപെപ്പോഴോ തുടങ്ങിവച്ചതാണു്. വലിപ്പത്തിൽ ചെറുതായതിനാൽ (18 ശ്ലോകങ്ങളേയുള്ളൂവെന്നു കണ്ട്) കൈവച്ചതാണു്. പക്ഷേ എന്തോ പിന്നിരുന്നു തീർക്കാൻ പറ്റിയില്ല. എന്നേലും തീർക്കുമെന്ന പ്രതീക്ഷയിൽ ഇവിടിടുന്നു.

ഈശാവാസ്യോപനിഷത്ത്:
ശങ്കരൻ വ്യാഖ്യാനം ചമച്ച ദശോപനിഷത്തിൽ ഒന്നു്. യജുർവേദസംഹിതയുടെ ഭാഗമാണു ഇവയിലെ പദ്യങ്ങൾ. 18 വരികൾ മാത്രമുള്ള (ഇതിലും ചെറുതായ് മാണ്ഡൂക്യം മാത്രം) ഉപനിഷത്ത് നാലു ഘട്ടമായി സംക്രമിക്കുന്നു. ‘ഈശാവാസ്യമിദം സർവ്വം‘ എന്നു തുടങ്ങുന്നതിനാലാണു് ഈ പേരു ലഭിച്ചതു്.

പരിഭാഷ:

ശാന്തിമന്ത്രം:
അതും നിറവ്, ഇതും നിറവ്.
നിറവിന്മേൽ വിളവു നിറവൊക്കെയും.
നിറവിൽനിന്നൊട്ട് നിറവെടുപ്പെന്നാൽ, നിറവുതാനവശേഷിപ്പതും.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഈശോപനിഷത്ത്:
ഇരുപ്പുണ്ടേനവനിക്കണ്ട
ചരാചരമൂലത്തിലൊക്കെയും.
വരമതിലുൾകൊണ്ടുയിർമേ
യണം, ആസ്തിക്കാർത്തിയൊലാ. (൧)

ഞാലത്തിങ്കലുള്ളൊരുനൂറാണ്ടും
നൽവേലയിലുൾ പായണം, ഇല്ല
വഴിവേറൊന്നും, മനിതനിതെന്നാൽ
പാപമേശയില്ല പോൽ. (൨)

സ്വാത്മാവിനെ ഹനിച്ച പൂരുഷൻ
മരിച്ചാലങ്ങെത്തിടും
സൂര്യനില്ലാതിരുട്ടിലാണ്ടൊരു
മറുലോകമതിങ്കലായ് (൩)