തിരക്കൊഴിഞ്ഞ കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ കോസ്മോളജിയുടെ പുറകേയായിരുന്നു. അതിന്റെ ഹാങ്ങോവറിലാണു സഹോദരൻ അയ്യപ്പന്റെ ‘സയൻസ് ദശകം’ പോലൊരു സ്തോത്രകൃതി പടയ്ക്കണമെന്നൊരു ചിന്ത തലയിൽകേറിയതു്.
സയൻസ് ദശകം:
നാരായണഗുരുവിന്റെ ‘ദൈവദശകം’ പുറത്തുവന്നതിന്റെ ചുവടുപിടിച്ചാണു ശിഷ്യനായ സഹോദരന് അയ്യപ്പന് ‘സയന്‍സ് ദശകം’ എഴുതിയതു്. 1916-ലാണിതു പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നതു്. ഗുരുവിന്റെ ദൈവസങ്കല്പ്പത്തില്നിന്ന് മാറി ശാസ്ത്രത്തിനാണു് ഇതിൽ അയ്യപ്പൻ പ്രണാമം അര്‍പ്പിക്കുന്നതു്.
“കോടി സൂര്യനുദിച്ചാലു-
മൊഴിയാത്തൊരു കൂരിരുള്‍
തുരന്നു സത്യം കാണിക്കും
സയന്‍സിന്നു തൊഴുന്നു ഞാന്‍” – എന്നാണു കൃതിയുടെ ആരംഭം.
സയൻസ്സ്തോത്രം:
അതീന്ദ്രിയസർവസം അപി മാനകനിബദ്ധം
സമവാക്യസ്വരൂപം, ബൃഹദ്സ്ഫോടനോദ്ഗമം
കണ-തരംഗ ശുക്ല-ശ്യാമ ദ്രവ്യാദ്രവ്യ വികല്പം
യത് സർവ്വകാരക ശാസ്ത്രോമഭി പൂജയിതവ്യം