നെരുദയുടെ ‘അത്രമേൽ ദുഃഖാർദ്രാമാം ഈരടികൾ’ – പരിഭാഷ

നെരുദയുടെ ‘Tonight I can write the saddest lines’-ന്റെ പരിഭാഷ.

കുറിക്കാം ഞാനിന്നീ തമിയതിൽ,
അത്രമേൽ ദുഃഖാർദ്രമാമീരടികളൊക്കെയും.
‘വിദൂരതയിൽ വിറകൊള്ളും താരവും,
ചിതറിയ രാവും’ – എന്ന പോലിങ്ങനെ.
ഏറുന്നു രാവാതം വാനിൽ, ചുഴലുന്നു, പാടുന്നു,
തമിയതിൽ, അത്രമേൽ ദുഃഖാർദ്രമാമീരടികളൊക്കെയും.
പ്രണയിച്ചിരുന്നു ഞാനവളെ, ചിലപ്പോഴൊക്കെ
ഒരുപക്ഷേ അവളുമെന്നെയും.
കൈകളാൽ വാരി, തെരുതെരെ ചുംബിച്ചു
അനന്തമാം ദ്യോവിന്നടിയിൽ,
ഇതുപോലെയാം രാവിൽ.
സ്നേഹിച്ചിരുന്നുപോൽ അവളെന്നെ ചിലനേരം,
ഞാനും അവളെയും അത്രമേൽ പലനേരം.
അചലമാം ഇരുമിഴിയിൽ പഴകാത്തോരാരുണ്ടാം?


 

Tonight I can write the saddest lines.

Write, for example,’The night is shattered
and the blue stars shiver in the distance.’

The night wind revolves in the sky and sings.

Tonight I can write the saddest lines.
I loved her, and sometimes she loved me too.

Through nights like this one I held her in my arms
I kissed her again and again under the endless sky.

She loved me sometimes, and I loved her too.
How could one not have loved her great still eyes.

Advertisements