ഭൂഗോളത്തെയാകെ കൈപ്പിടിയിലൊതുക്കി ഓപ്പൺസ്ട്രീറ്റ്‌മാപ്പ്

2012 ജൂൺ 27നു മലയാളത്തിനായി എഴുതിയതു്. അഭിപ്രായം/നിർദ്ദേശം അവിടെ ചേർക്കുക. പ്രപഞ്ചം എന്നും മനുഷ്യനൊരു വിസ്മയമായിരുന്നു. ആ വിസ്മയം പതിയെ അധിനിവേശത്തിലേക്ക് കടന്നപ്പോൾ അവയെ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. ക്രി. മു. 2300 മുതൽ തന്നെ ഗ്രീസിൽ കളിമൺ ഫലകങ്ങളിൽ സ്ഥലങ്ങൾ അടയാളപ്പെടുത്തി വയ്ക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. ഇതോടെ അവരറിയാതെ തന്നെ 'കാർട്ടോഗ്രഫി' എന്നൊരു ശാഖയ്ക്ക് തുടക്കമിടുകയായിരുന്നു. അറിയപ്പെടുന്നതിൽ ഏറ്റവും പഴയ കാർട്ടോഗ്രാഫർ ടോളമിയാണ്. ഇന്നത്തെ ഭൂപടവിന്യാസം ഒത്തിരിയൊത്തിരി വളർന്ന് ഡിജിറ്റൽവത്കരണത്തിന്റെ പരമാവധിയെത്തി ഇനിയെങ്ങോട്ടെന്നറിയാതെ മിഴിച്ച് നിൽക്കുകയാണ്. ഗൂഗിൾ … Continue reading ഭൂഗോളത്തെയാകെ കൈപ്പിടിയിലൊതുക്കി ഓപ്പൺസ്ട്രീറ്റ്‌മാപ്പ്

ആൻഡ്രോയ്ഡിനായി എം. എൽ. ബ്രൗസർ

2012 മെയ് 13ന് നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക   ഓപ്പറ മിനി മുഖാന്തരം മലയാളം വായിക്കുന്ന വിധം തൊട്ട് മുൻപിലത്തെ പോസ്റ്റിൽ വായിച്ചല്ലോ.  ഡേറ്റാ ഉപഭോഗം ലഘൂകരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഓപ്പറ മിനിയിൽ പ്രധാനമായും പ്രോക്സി സെർവ്വറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഉപയോക്താക്കളുടെ പല സ്വകാര്യ വിവരങ്ങളും (ഉദാ: പാസ്‌വേഡ്) ഇതു വഴി കടന്നു പോകുന്നത് അത് നല്ല നടപടിയല്ല. ഇവ വേണമെങ്കിൽ അവർക്ക് സൂക്ഷിച്ചു വയ്ക്കമെന്നത് … Continue reading ആൻഡ്രോയ്ഡിനായി എം. എൽ. ബ്രൗസർ

ഓപ്പറ മിനിയിലൂടെ മലയാളം

2011 മെയ്  26ന്  നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക വളരെയധികം പ്രചരിച്ച ഒരു കുറുക്കുവിദ്യയാണെങ്കിലും പലരും സംശയമുന്നയിക്കുന്നതിനാൽ ഇതിനിപ്പോഴും പ്രസക്തിയുണ്ടെന്ന് കരുതുന്നു. എന്തായാലും ഇതിവിടെ കിടക്കട്ടെ ആർക്കെങ്കിലും പ്രയോജനപ്പെട്ടേക്കും.. മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു വെബ് ഗമനോപാധി (ബ്രൗസർ) ആണ് ഓപ്പറ. ജാവ മൈക്രോ എഡിഷൻ, ആൻഡ്രോയ്ഡ്, വിൻഡോസ് മൊബൈൽ, ഐ ഓ.എസ്, ബാഡ, ബ്ലാക്ക്‌ബെറി, സിമ്പിയൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ തട്ടകങ്ങൾക്കു വേണ്ടിയും ഓപ്പറ മിനി … Continue reading ഓപ്പറ മിനിയിലൂടെ മലയാളം

ആൻഡ്രോയ്ഡിൽ മലയാളം എഴുതാൻ

2011 ഡിസംബർ 27ന് നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ സജ്ജമാക്കുന്ന വിധം തൊട്ടുമുൻപിലത്തെ പോസ്റ്റിൽ വായിച്ചുവല്ലോ. ഇനി ആൻഡ്രോയ്ഡിനെക്കൊണ്ട് മലയാളം എഴുതിക്കുന്ന വിധം നോക്കാം. ഇതിനായി  'MultiLing Keyboard'  എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഐ. എം. ഇ.-യെ നിയന്ത്രിക്കാൻ കഴിവുള്ള ഈ എ.പി.കെ. ആപ്ലിക്കേഷൻ ആൻഡ്രോയിഡ് മാർക്കറ്റിൽ ലഭ്യമാണ്. മാർക്കറ്റ് ആപ്ലിക്കേഷനുപയോഗിച്ച് തിരഞ്ഞോ ഈ കണ്ണി മുഖാന്തരം ഡൗൺലോഡ് ചെയ്തോ ആപ്പ് ഡിവൈസിൽ … Continue reading ആൻഡ്രോയ്ഡിൽ മലയാളം എഴുതാൻ

ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ

2011 ഡിസംബർ 27ന് നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണല്ലോ. അവർക്കിടയിൽ പ്രമുഖനാണ് ആൻഡ്രോയ്ഡ്. 2011 മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോണായി ആൻഡ്രോയ്ഡ് മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ഭാഷകളിൽ സ്വതേയുള്ള ആൻഡ്രോയ്ഡ് പിന്തുണ തുലോം തുച്ഛമാണ്. എന്നാൽ ഈ പോരായ്മത ചില്ലറ വഴികളിലൂടെ പരിഹരിക്കാവുന്നതാണ്. ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെല്ലാം ഏ. പി. കെ. ഫയൽ ഫോർമാറ്റിലുള്ളതാണ് (ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജ്). കംപ്യൂട്ടറുകളിൽ മലയാളം … Continue reading ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ

ഐറിസ്, സിറിയുടെ ആൻഡ്രോയിഡ് ഭാഷ്യം

മനുഷ്യനൊപ്പം ഫോണുകളും സ്മാർട്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്. സ്വകാര്യ കമ്പ്യൂട്ടറുകൾ തുടങ്ങിവച്ച വിവരസാങ്കേതിക വിപ്ലവം ലാപ്‌ടോപ്പുകളും നെറ്റ്‌ബുക്കുകളും കടന്ന് ഇന്ന് ടാബ്‌ലറ്റുകളിലും, സ്മാർട്ട്‌ഫോണുകളിലുമെത്തി ഇനിയെങ്ങോട്ടെന്ന് ചിന്തിച്ച് മുകളിലേക്കും നോക്കി മിഴിച്ചിരിക്കുകയാണ്. സേർച്ച് എഞ്ചിൻ യുദ്ധങ്ങൾ മുതൽ ബ്രൗസർ യുദ്ധങ്ങൾ വരെ കണ്ട് മനസ്സ് മടുത്തിരിക്കുന്ന നമ്മളുടെ മുൻപിൽ അരങ്ങേറുന്ന ഏറ്റവും പുതിയ കുമ്മാട്ടികളിയാണ് സ്മാർട്ട്‌ഫോൺ/ടാബ്‌ലെറ്റ് ഓപറേറ്റിംഗ് സിസ്റ്റം യുദ്ധങ്ങൾ. ആപ്പിളിന്റെ ഐ – ഓ.എസും, ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് - ഗൂഗിൾ സംയുക്ത സംരംഭമായ ആൻഡ്രോയിഡ് എന്നിവരാണ് ഈ രംഗത്തെ … Continue reading ഐറിസ്, സിറിയുടെ ആൻഡ്രോയിഡ് ഭാഷ്യം