സ്വതന്ത്രസോഫ്റ്റ്‌വെയർ – ആശയവും പ്രായോഗികതയും

(ശാസ്ത്രഗതി മാസികയ്ക്കായി എഴുതിയ ലേഖനം) മനുഷ്യന്റെ ഇന്നേവരെയുള്ള സാംസ്കാരിക സാമൂഹികമുന്നേറ്റങ്ങളെ മുൻവിധികളോടുകൂടിയല്ലാതെ അവലോകനം ചെയ്താല്‍ ഒരു വസ്തുത മനസ്സിലാകും. തനിക്കു മുന്‍പേയുള്ള കണ്ടെത്തലുകളെ പിന്‍പറ്റിയാണ് എക്കാലത്തും പുരോഗതി നടന്നിട്ടുള്ളത്. തീയുടേയും ചക്രത്തിന്റെയും ഇരുമ്പിന്റെയുമെല്ലാം കണ്ടുപിടിത്തത്തെ പകർപ്പവകാശപത്രത്തിലൊതുക്കിയിരുന്നെങ്കിൽ നാമിപ്പോഴും ശിലായുഗത്തിലോ മറ്റോ ആയിരുന്നേനെ. ഒരു സാമൂഹികജീവി എന്ന വിവക്ഷയെ ഏറ്റവും അന്വർത്ഥമാക്കും വിധം വൈവിധ്യപൂർണ്ണമായി സമൂഹത്തെ ആശ്രയിക്കുന്നതു ഒരുപക്ഷേ മനുഷ്യനാകും. ഏതേണ്ടെല്ലാത്തരം ആവശ്യപൂർത്തീകരണത്തിനുമായി നിരന്തരമെന്നോണം സമൂഹവുമായി അവനു ബന്ധപ്പെടേണ്ടതുണ്ട്. ഭക്ഷണരീതികളും, വസ്ത്രധാരണവും, പെരുമാറ്റവും, ഭാഷയും, വിനിമയരീതികളും ലൈംഗികബന്ധത്തെപ്പറ്റിയുമെല്ലാം ജീവിതയാത്രയിൽ … Continue reading സ്വതന്ത്രസോഫ്റ്റ്‌വെയർ – ആശയവും പ്രായോഗികതയും

ആരോൺ, ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനം

2013 ഫെബ്രുവരി 25നു് മലയാ.ളത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. ആർക്കൈവിങ്ങിനായി ഇവിടെ. അഭിപ്രായം/സംശയം അവിടെ ചേർക്കുക. വീണ്ടുമൊരു കൊലപാതകത്തിനു് ഞാനും  നിങ്ങളുമടങ്ങുന്ന ഈ സമൂഹം കാരണമായിരിക്കുയാണു്. പുറത്തുനിന്നു നോക്കുന്ന ഒരാള്‍ക്ക് പ്രഥമദൃഷ്ട്യാ കൊലപാതകമെന്നു തോന്നില്ലെങ്കിലും ഇതൊരു നരഹത്യയാണു്. നിറയെ സ്വപ്നങ്ങളുമായി വിഹായസ്സിലേക്കു് പറന്നു തുടങ്ങിയ അമേരിക്കന്‍ പ്രോഗ്രാമറും ഹാക്ടിവിസ്റ്റുമായ ആരോണ്‍ സ്വാര്‍ട്സ് എന്ന ചെറുപ്പക്കാരനാണു് ഇക്കഴിഞ്ഞ ജനുവരി 11നു് തന്റെ ഇരുപത്തിയാറാം വയസ്സില്‍ ഭരണകൂടത്തിന്റെ വേട്ടയാടലുകളും കോടതി മുറിയിലെ വാദപ്രതിവാദങ്ങളും അതു സൃഷ്ടിച്ച മാനസിക സംഘര്‍ഷങ്ങളും സഹിക്കവയ്യാതെ മരണത്തിനു … Continue reading ആരോൺ, ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനം