തിരക്കൊഴിഞ്ഞ കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ കോസ്മോളജിയുടെ പുറകേയായിരുന്നു. അതിന്റെ ഹാങ്ങോവറിലാണു സഹോദരൻ അയ്യപ്പന്റെ ‘സയൻസ് ദശകം’ പോലൊരു സ്തോത്രകൃതി പടയ്ക്കണമെന്നൊരു ചിന്ത തലയിൽകേറിയതു്. സയൻസ് ദശകം: നാരായണഗുരുവിന്റെ ‘ദൈവദശകം’ പുറത്തുവന്നതിന്റെ ചുവടുപിടിച്ചാണു ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ‘സയന്‍സ് ദശകം’ എഴുതിയതു്. 1916-ലാണിതു പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നതു്. ഗുരുവിന്റെ ദൈവസങ്കല്‍പ്പത്തില്‍നിന്ന് മാറി ശാസ്ത്രത്തിനാണു് ഇതിൽ അയ്യപ്പൻ പ്രണാമം അര്‍പ്പിക്കുന്നതു്. “കോടി സൂര്യനുദിച്ചാലു- മൊഴിയാത്തൊരു കൂരിരുള്‍ തുരന്നു സത്യം കാണിക്കും സയന്‍സിന്നു തൊഴുന്നു ഞാന്‍” – എന്നാണു കൃതിയുടെ ആരംഭം. സയൻസ്‌സ്തോത്രം: അതീന്ദ്രിയസർവസം…കൂടുതൽ
ഗീതാഗോവിന്ദം – പരിഭാഷ
ജയദേവവിരചിത അഷ്ടപദി, നാലാം സർഗ്ഗം ഒൻപതാമതു പദത്തിന്റെ പരിഭാഷ. സന്ദർഭം രാധയോടുള്ള പ്രേമാധിക്യത്താൽ എന്താണിനി ചെയ്യേണ്ടതെന്നു നിശ്ചയമില്ലാതെ ദുഃഖിച്ചു കാളിന്ദീതീരത്തെ വള്ളിക്കുടിലിൽ യാതൊരുത്സാഹവുമില്ലാതിരിക്കുന്ന കൃഷ്ണനോട് രാധയുടെ വിരഹപീഢകൾ സഖി വർണ്ണിക്കുന്ന ഭാഗം. പരിഭാഷ കൃഷ്ണാ, നിൻ വിരഹാൽ രാധിക നൽമാറിലോലുന്ന ചേണുറ്റമാലയും ചാലേമെലിഞ്ഞൊരാ രാധയ്ക്കങ്ങാശിയായ്. തെല്ലായ് മിനുങ്ങിയ ചന്ദനച്ചാർത്തിനേം വല്ലാതെ ഭാവിച്ചു കാളകൂടം പോലെ. ഇച്ഛയെപേറീട്ടും അതിതാപം പൂണ്ടിട്ടും ഉച്ഛ്വാസധാരയങ്ങേറെ നെടിയതായ്. ദിഗ്‌യാനം ചെയ്യുന്നൊരീറനാം കൺകളോ തണ്ടറ്റൊരണ്ടലർ തേമലർ മാതിരി. കണ്മുമ്പിൽ കാൺപൊരു കോമളകോസടി കാണ്മിതു കത്തുന്നൊരഗ്നിക്കങ്ങൊപ്പമായ്…കൂടുതൽ
യമകം, രണ്ടു പരീക്ഷണങ്ങൾ
കവിതയിൽ ശബ്ദാലങ്കാരത്തിന്റെ കട്ടഫാനാണു ഞാൻ. അതിന്റെ ഭംഗി അറിയണമെങ്കിൽ പാടിക്കേട്ടങ്കിലേ മനസ്സിലാകൂ എന്നാണെന്റെ പക്ഷം. കോട്ടയത്തു തമ്പുരാന്റെ കിർമ്മീരവധത്തിലെ ‘മാധവ ജയശൗരേ‘ (നാട്ടക്കുറിഞ്ഞി) എന്ന പദം വ്യഞ്ജനത്തിന്റെ ആവർത്തനം കൊണ്ടു നാവിൽ കിടന്നു കളിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. അങ്ങനെയാണ് ഒരു ശബ്ദാലങ്കാരമൊന്ന് പരീക്ഷിക്കാൻ തോന്നിയത്. എന്നാൽ യമകം തന്നെ പിടിക്കാമെന്നു കരുതി. യമകം: നാട്യശാസ്ത്രത്തിന്റെ കാലം മുതൽക്കേ യമകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ അതിൽ ഉപമ, രൂപകം, ദീപകം, യമകം എന്നിങ്ങനെ നാല് അലങ്കാരങ്ങൾ മാത്രമേ വിവേചനം ചെയ്യപ്പെട്ടിരുന്നുള്ളു. ദണ്ഡിയുടെ കാവ്യാദർശം, ഉദ്ഭടന്റെ…കൂടുതൽ
നെറ്റ് നിക്ഷ്പക്ഷത ഒരെത്തിനോട്ടം
2015 ആഗസ്റ്റ് മാസത്തിലെ ‘വിജ്ഞാനകൈരളി’ മാസികയ്ക്കുവേണ്ടി എഴുതിയതു്. “സാധാരണ നിയമങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇന്റർനെറ്റിനും അതുമായി ബന്ധപ്പെട്ട സോഫ്റ്‌വെയറുകൾക്കും ശിക്ഷിക്കാനുള്ള കഴിവില്ല. ഓൺലൈനിൽ ഇല്ലാത്ത ജനങ്ങളെയിതു യാതൊരു തരത്തിലും ബാധിക്കുകയുമില്ല. (അതും ലോക ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രം) ഇന്റർനെറ്റ് വ്യവസ്ഥയോടു നിങ്ങൾക്കെപ്പോഴെങ്കിലും അവമതിപ്പു തോന്നുകയാണെങ്കിൽ മോഡം ഓഫാക്കുന്നതിലൂടെ അതിനു തിരശ്ശീല വീഴുന്നു” 1999-ൽ ലോറൻസ് ലെസിങ്ങിന്റെ ‘Code & the Other Laws of Cyber Space’ എന്ന പുസ്തകത്തിന്റെ അവലോകനത്തിൽ സാങ്കേതികവിദ്യാ എഴുത്തുകാരനായ…കൂടുതൽ
രാഹുൽ: അക്ഷരങ്ങളുടെ സഹയാത്രികൻ
രാജേഷ് ഒടയഞ്ചാൽ, അഖിൽ കൃഷ്ണൻ എസ്. (2014 നവംബർ 7ലെ (ലക്കം 25) സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി ചേര്ക്കുന്നു. ) ചെറുപ്പത്തിന്റെ ചടുലതയെ മലയാള ഭാഷാ സാങ്കേതിക മേഖലയിലേക്ക് തിരിച്ചുവിട്ട ചെറുപ്പക്കാരനായിരുന്നു രാഹുൽ വിജയ്. ഏഷ്യാനെറ്റ് ന്യൂസ് സോഷ്യൽ മീഡിയാ കോ-ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു വയനാടു സ്വദേശിയായ രാഹുൽ. കൗമുദി പത്രവുമായി ബന്ധപ്പെട്ട് മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചുവടുവെയ്പ്പുകൾക്ക് രാഹുൽ നിമിത്തമായി തീർന്നിട്ടുണ്ട്. മലയാളഭാഷാ കമ്പ്യൂട്ടിങ്ങിൽ ഇനിയുമേറെ സംഭാവനകൾ…കൂടുതൽ
ആരോൺ, ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനം
2013 ഫെബ്രുവരി 25നു് മലയാ.ളത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. ആർക്കൈവിങ്ങിനായി ഇവിടെ. അഭിപ്രായം/സംശയം അവിടെ ചേർക്കുക. വീണ്ടുമൊരു കൊലപാതകത്തിനു് ഞാനും നിങ്ങളുമടങ്ങുന്ന ഈ സമൂഹം കാരണമായിരിക്കുയാണു്. പുറത്തുനിന്നു നോക്കുന്ന ഒരാള്‍ക്ക് പ്രഥമദൃഷ്ട്യാ കൊലപാതകമെന്നു തോന്നില്ലെങ്കിലും ഇതൊരു നരഹത്യയാണു്. നിറയെ സ്വപ്നങ്ങളുമായി വിഹായസ്സിലേക്കു് പറന്നു തുടങ്ങിയ അമേരിക്കന്‍ പ്രോഗ്രാമറും ഹാക്ടിവിസ്റ്റുമായ ആരോണ്‍ സ്വാര്‍ട്സ് എന്ന ചെറുപ്പക്കാരനാണു് ഇക്കഴിഞ്ഞ ജനുവരി 11നു് തന്റെ ഇരുപത്തിയാറാം വയസ്സില്‍ ഭരണകൂടത്തിന്റെ വേട്ടയാടലുകളും കോടതി മുറിയിലെ വാദപ്രതിവാദങ്ങളും അതു സൃഷ്ടിച്ച മാനസിക സംഘര്‍ഷങ്ങളും സഹിക്കവയ്യാതെ മരണത്തിനു…കൂടുതൽ
ഭൂഗോളത്തെയാകെ കൈപ്പിടിയിലൊതുക്കി ഓപ്പൺസ്ട്രീറ്റ്‌മാപ്പ്
2012 ജൂൺ 27നു മലയാളത്തിനായി എഴുതിയതു്. അഭിപ്രായം/നിർദ്ദേശം അവിടെ ചേർക്കുക. പ്രപഞ്ചം എന്നും മനുഷ്യനൊരു വിസ്മയമായിരുന്നു. ആ വിസ്മയം പതിയെ അധിനിവേശത്തിലേക്ക് കടന്നപ്പോൾ അവയെ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. ക്രി. മു. 2300 മുതൽ തന്നെ ഗ്രീസിൽ കളിമൺ ഫലകങ്ങളിൽ സ്ഥലങ്ങൾ അടയാളപ്പെടുത്തി വയ്ക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. ഇതോടെ അവരറിയാതെ തന്നെ ‘കാർട്ടോഗ്രഫി’ എന്നൊരു ശാഖയ്ക്ക് തുടക്കമിടുകയായിരുന്നു. അറിയപ്പെടുന്നതിൽ ഏറ്റവും പഴയ കാർട്ടോഗ്രാഫർ ടോളമിയാണ്. ഇന്നത്തെ ഭൂപടവിന്യാസം ഒത്തിരിയൊത്തിരി വളർന്ന് ഡിജിറ്റൽവത്കരണത്തിന്റെ പരമാവധിയെത്തി ഇനിയെങ്ങോട്ടെന്നറിയാതെ മിഴിച്ച് നിൽക്കുകയാണ്. ഗൂഗിൾ…കൂടുതൽ
ഡെബിയൻ ഗ്നു/ലിനക്സ് ഇൻസ്റ്റാളേഷൻ
പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയന്റെ നിലവിലെ സ്ഥിരതയുള്ള പതിപ്പായ വീസിയുടെ സന്നിവേശനം (ഇൻസ്റ്റാളേഷൻ) 1) ഡെബിയൻ വീസിയുടെ ഐ.എസ്.ഓ. ഡൗൺലോഡ് ചെയ്യുക. ഡെബിയൻ വീസിയുടെ ഐ.എസ്.ഓ. ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യുക. ഇത് ഒരു സി.ഡി.യിലേക്കു റൈറ്റ് ചെയ്യുന്നതാവും നല്ലത്. (പിന്നീടുള്ള ഉപയോഗങ്ങൾക്ക് ഉപകരിക്കും) അല്ലെങ്കിൽ ഒരു പെൻഡ്രൈവിലോ മറ്റോ ബൂട്ടബിൾ തയ്യാറാക്കിയാലും മതി. സി.ഡി. ഡ്രൈവിൽ ഇട്ട ശേഷം റീസ്റ്റാർട്ട് ചെയ്ത് പ്രസ്തുത ഡ്രൈവ് തിരഞ്ഞെടുക്കുക. (ഇന്റലിനു F12 ആയിരിക്കും) 2) ഇൻസ്റ്റാളേഷൻ ആരംഭിക്കുക അൽപ…കൂടുതൽ
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു മൂന്നാം പതിപ്പ്
മലയാളം വിക്കിപീഡിയയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ചിത്രങ്ങളും പ്രമാണങ്ങളും ഇന്റർനെറ്റ് സംഭരണിയായ വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങളാണ് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന ഈ പരിപാടിയിലൂടെ ശേഖരിക്കുന്നത്. 2011 ൽ ആരംഭിച്ച ഈ പദ്ധതിയുടെ മൂന്നാംപതിപ്പാണ് ജൂലൈ 15 ന് ആരംഭിച്ചത്. ബഹുജനങ്ങൾക്കും പങ്കാളികളാകാവുന്ന ഈ പദ്ധതി ആഗസ്റ്റ് 15 വരെ തുടരും. 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പിൽ 2155 പ്രമാണങ്ങൾ…കൂടുതൽ
ആൻഡ്രോയ്ഡിനായി എം. എൽ. ബ്രൗസർ
2012 മെയ് 13ന് നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക ഓപ്പറ മിനി മുഖാന്തരം മലയാളം വായിക്കുന്ന വിധം തൊട്ട് മുൻപിലത്തെ പോസ്റ്റിൽ വായിച്ചല്ലോ. ഡേറ്റാ ഉപഭോഗം ലഘൂകരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഓപ്പറ മിനിയിൽ പ്രധാനമായും പ്രോക്സി സെർവ്വറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഉപയോക്താക്കളുടെ പല സ്വകാര്യ വിവരങ്ങളും (ഉദാ: പാസ്‌വേഡ്) ഇതു വഴി കടന്നു പോകുന്നത് അത് നല്ല നടപടിയല്ല. ഇവ വേണമെങ്കിൽ അവർക്ക് സൂക്ഷിച്ചു വയ്ക്കമെന്നത്…കൂടുതൽ