ഓപ്പറ മിനിയിലൂടെ മലയാളം

2011 മെയ്  26ന്  നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക വളരെയധികം പ്രചരിച്ച ഒരു കുറുക്കുവിദ്യയാണെങ്കിലും പലരും സംശയമുന്നയിക്കുന്നതിനാൽ ഇതിനിപ്പോഴും പ്രസക്തിയുണ്ടെന്ന് കരുതുന്നു. എന്തായാലും ഇതിവിടെ കിടക്കട്ടെ ആർക്കെങ്കിലും പ്രയോജനപ്പെട്ടേക്കും.. മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു വെബ് ഗമനോപാധി (ബ്രൗസർ) ആണ് ഓപ്പറ. ജാവ മൈക്രോ എഡിഷൻ, ആൻഡ്രോയ്ഡ്, വിൻഡോസ് മൊബൈൽ, ഐ ഓ.എസ്, ബാഡ, ബ്ലാക്ക്‌ബെറി, സിമ്പിയൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ തട്ടകങ്ങൾക്കു വേണ്ടിയും ഓപ്പറ മിനി…കൂടുതൽ

ആൻഡ്രോയ്ഡിൽ മലയാളം എഴുതാൻ

2011 ഡിസംബർ 27ന് നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ സജ്ജമാക്കുന്ന വിധം തൊട്ടുമുൻപിലത്തെ പോസ്റ്റിൽ വായിച്ചുവല്ലോ. ഇനി ആൻഡ്രോയ്ഡിനെക്കൊണ്ട് മലയാളം എഴുതിക്കുന്ന വിധം നോക്കാം. ഇതിനായി  ‘MultiLing Keyboard‘  എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഐ. എം. ഇ.-യെ നിയന്ത്രിക്കാൻ കഴിവുള്ള ഈ എ.പി.കെ. ആപ്ലിക്കേഷൻ ആൻഡ്രോയിഡ് മാർക്കറ്റിൽ ലഭ്യമാണ്. മാർക്കറ്റ് ആപ്ലിക്കേഷനുപയോഗിച്ച് തിരഞ്ഞോ ഈ കണ്ണി മുഖാന്തരം ഡൗൺലോഡ് ചെയ്തോ ആപ്പ് ഡിവൈസിൽ…കൂടുതൽ

ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ

2011 ഡിസംബർ 27ന് നാരായത്തിൽ (http://narayam.in) പ്രസിദ്ധീകരിച്ചത്. ആർക്കൈവിങ്ങിനായി മാത്രം ഇവിടെ ചേർക്കുന്നു. സംശയം/അഭിപ്രായം അവിടെ ചേർക്കുക ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണല്ലോ. അവർക്കിടയിൽ പ്രമുഖനാണ് ആൻഡ്രോയ്ഡ്. 2011 മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോണായി ആൻഡ്രോയ്ഡ് മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ഭാഷകളിൽ സ്വതേയുള്ള ആൻഡ്രോയ്ഡ് പിന്തുണ തുലോം തുച്ഛമാണ്. എന്നാൽ ഈ പോരായ്മത ചില്ലറ വഴികളിലൂടെ പരിഹരിക്കാവുന്നതാണ്. ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെല്ലാം ഏ. പി. കെ. ഫയൽ ഫോർമാറ്റിലുള്ളതാണ് (ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജ്). കംപ്യൂട്ടറുകളിൽ മലയാളം…കൂടുതൽ

ഗൂഗിളേ.. ഇങ്ങളേ ഞമ്മള് നമിച്ചിരിക്ക്‌ണ്..

ഇന്റർനെറ്റ് സേർച്ച് എന്നതിന്റെ പര്യായമാണ് ഗൂഗിൾ. സേർച്ച് എഞ്ചിൻ ലോകത്ത് രാജാവും രാജ്ഞിയും രാജകുമാരനും സേവകനും അങ്കക്കാരനും തോഴിയുമെല്ലാം ഗൂഗിളാണ്. നെറ്റിൽ തിരയൂ എന്നതിനു പകരം ഗൂഗിൾ ചെയ്യൂ എന്ന് ജനം പറഞ്ഞുതുടങ്ങിയിട്ട് നാളു കുറേയായി. സ്വയം കുത്തകയായി മാറുന്നുവെന്ന അപവാദത്തെത്തുടർന്ന് വലിയൊരു തുക നൽകി യാഹുവിനെ സഹായിച്ച് ഈ രംഗത്ത് ഒരു മത്സരം നിലനിർത്തേണ്ട അവസ്ഥപോലും ഗൂഗിളിനുണ്ടായി. (ഭാഗ്യമോ അതോ ഗതികേടോ?) വെബ്ബിൽ ഏറ്റവുമധികം സന്ദർശകരുള്ള ഗൂഗിളിന്റെ പൂമുഖത്തെപ്പറ്റി വിവരിക്കേണ്ട ആവശ്യമില്ലല്ലോ. അധികം കോലാഹലങ്ങളൊന്നുമില്ലാത്ത ഇവിടെ…കൂടുതൽ

വെബ്ബിനെ വികേന്ദ്രീകരിക്കാൻ ഡയാസ്പോറ

(ഇൻഫോകൈരളി മാസികയ്ക്കായി എഴുതിയ ലേഖനം) അടിപിടി കൂടുന്ന രണ്ട് സിംഹങ്ങള്‍ക്കിടയില്‍ വച്ച് അവയുടെ ചോര കുടിച്ച് രസിക്കുന്ന കള്ളക്കുറുക്കന്റെ കഥ കുട്ടിക്കാലങ്ങളില്‍ കേട്ട് പരിചയമുണ്ടാകും. എന്നാലിവിടെ പറയാന്‍ പോകുന്നത് രണ്ട് സ്വന്തം നിലനില്പിനായി പൊരുതുന്ന രണ്ട് സിംഹങ്ങള്‍ക്കിടയില്‍ പെട്ട ലാഭേച്ഛയില്ലാത്ത ഒരു പാവം കുറുക്കനെക്കുറിച്ചാണ്‌. കുറുക്കന്റെ പേരാണ്‌ ഡയസ്പോറ. ഫേസ്ബുക്കടക്കം മിക്ക സാമൂഹ്യക്കൂട്ടായ്മാ വെബ്സൈറ്റുകളും കേന്ദ്രീകൃതസേവനമാണ്‌ നല്‍കുന്നത്. അതായത് അവര്‍ തങ്ങളുടെ അധികാരതയിലുള്ള സെര്‍‌വ്വറുകളുടെയടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. നാളെയൊരു ദിവസം പൊടുന്നതേ തങ്ങളുടെ സെര്‍‌വ്വറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യവിവരങ്ങള്‍ ഡിലീറ്റ്…കൂടുതൽ

ഐറിസ്, സിറിയുടെ ആൻഡ്രോയിഡ് ഭാഷ്യം

മനുഷ്യനൊപ്പം ഫോണുകളും സ്മാർട്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്. സ്വകാര്യ കമ്പ്യൂട്ടറുകൾ തുടങ്ങിവച്ച വിവരസാങ്കേതിക വിപ്ലവം ലാപ്‌ടോപ്പുകളും നെറ്റ്‌ബുക്കുകളും കടന്ന് ഇന്ന് ടാബ്‌ലറ്റുകളിലും, സ്മാർട്ട്‌ഫോണുകളിലുമെത്തി ഇനിയെങ്ങോട്ടെന്ന് ചിന്തിച്ച് മുകളിലേക്കും നോക്കി മിഴിച്ചിരിക്കുകയാണ്. സേർച്ച് എഞ്ചിൻ യുദ്ധങ്ങൾ മുതൽ ബ്രൗസർ യുദ്ധങ്ങൾ വരെ കണ്ട് മനസ്സ് മടുത്തിരിക്കുന്ന നമ്മളുടെ മുൻപിൽ അരങ്ങേറുന്ന ഏറ്റവും പുതിയ കുമ്മാട്ടികളിയാണ് സ്മാർട്ട്‌ഫോൺ/ടാബ്‌ലെറ്റ് ഓപറേറ്റിംഗ് സിസ്റ്റം യുദ്ധങ്ങൾ. ആപ്പിളിന്റെ ഐ – ഓ.എസും, ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് – ഗൂഗിൾ സംയുക്ത സംരംഭമായ ആൻഡ്രോയിഡ് എന്നിവരാണ് ഈ രംഗത്തെ…കൂടുതൽ

ഞാൻ കൃതഘ്നനാണ്…

ഞാൻ കൃതഘ്നനാണ്…  മനഃപൂർവ്വം ഞാൻ അങ്ങനെ ആയിത്തീരുന്നതല്ല. വിധി എന്നെ അങ്ങനെ ആക്കിത്തീർക്കുന്നതാണ്. യഥാർത്ഥത്തിൽ എനിക്ക് അതിൽ പങ്കില്ല. അങ്ങനെ പലരുടേയും ദൃഷ്ടിയിൽ, എന്തിന് എന്റെ ബന്ധുക്കളുടെ പോലും ദൃഷ്ടിയിൽ ഞാൻ ഒരു കൃതഘ്നനായിത്തീർന്നിരിക്കുന്നു. എനിക്ക് ജീവിതത്തിൽ ഒരു സുഖവുമില്ല. എങ്കിലും ഞാൻ ജീവിക്കുന്നു. സ്വയം മരിക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ട് ഞാൻ ജീവിക്കുന്നു എന്നു മാത്രം. മരണം എന്നെ രക്ഷിക്കുമെന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ വിധി അതിന് സമ്മതിച്ചില്ല. മൃത്യുവക്ത്രത്തിൽ നിന്ന് പ്രജ്ഞരഹിതമായ എന്നെ വീണ്ടും മനസ്സ് നീറ്റുന്ന…കൂടുതൽ

കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടോയ് കൊല്ലിച്ചതും…

അങ്ങനെ പാവപ്പെട്ട ബസ്സ് മുതലാളികളെയെല്ലാം സങ്കടത്തിലാക്കി ഗൂഗിൾ ബസ്സിന്റെ (http://.google.com/buzz) ദിനരാത്രങ്ങൾ‌ എണ്ണപ്പെട്ടു കഴിഞ്ഞു. ഗൂഗിളിന്റെ ഉത്പന്നമേഖലയിലെ വൈസ് പ്രസിഡന്റ് ‘ബ്രാഡ്ലി ഹോറോവിച്ച്’ ഗൂഗിൾ ഔദ്യോഗിക ബ്ലോഗിൽ ഒക്ടോബർ 14 എന്ന ദുഃഖവെള്ളിയാഴ്ചയിറക്കിയ കുറിപ്പിലാണ് ഈ വിഷമവൃത്താന്തം പ്രഖ്യാപിച്ചത്. പരസ്യപ്രഭവരേഖയിലുള്ള കോഡെഴുത്തുക്കൾ തിരയുന്നതിനുള്ള ‘ഗൂഗിൾ കോഡ് സേർച്ച്‘, ഗൂഗിളിന്റെ പേഴ്സണലൈസ്ഡ് ഹോംപേജായ ‘ഐ-ഗൂഗിളിന്റെ സോഷ്യൽ ഫീച്ചേഴ്സ്‘, 2007ൽ ഗൂഗിൾ സ്വന്തമാക്കിയ ട്വിറ്റരിന് സമാനമായ സോഷ്യൽ മീഡിയ സൈറ്റായ ‘ജൈക്ക‘, ഗൂഗിൾ സേർച്ചിന്റെ ‘യൂണിവേഴ്സിറ്റ് റിസേർച്ച് പ്രോഗ്രാം‘ എന്നിവയാണ്…കൂടുതൽ

കണ്ണൂർക്ക് പോരുന്നോ കൂട്ടരേ??

“വെറുമൊരു വിജ്ഞാനകോശം എന്നതിനേക്കാൾ ഇതൊരു വികാരമാണ്, അതിലുപരി സംസ്കാരവും” ഓൺലൈൺ മലയാളികൾക്ക് ഈ ജൂൺ ഒരല്പം ആഹ്ലാദം തരുന്ന വേളയാണ്. കാരണമെന്തെന്നോ!! മലയാളം വിക്കിപ്രവർത്തകരുടെ ഒരു പ്രവർത്തനസംഗമത്തിന് ഈ ജൂൺ 11ന് കണ്ണൂർ വേദിയാവുകയാണ്. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാർക്കുമായി തന്നെ ‘വിക്കിപീഡിയ’യ്ക്ക് ഒരു ആമുഖം നൽകേണ്ട ആവശ്യമില്ല. വിജ്ഞാനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ 2001ൽ  സ്ഥാപിതമായ വിക്കിപീഡിയ ഇന്ന്  280ലധികം ലോകഭാഷകളിലുണ്ട്. അലക്സാ റാങ്കിങ്ങ് പ്രകാരം ഏറ്റവും തിരക്കുള്ള വെബ്ത്താളുകളിൽ ആറാം സ്ഥാനത്തുള്ള വിക്കിപീഡിയയെ…കൂടുതൽ