ഈശാവാസ്യോപനിഷത്ത് – പരിഭാഷ

മുൻപെപ്പോഴോ തുടങ്ങിവച്ചതാണു്. വലിപ്പത്തിൽ ചെറുതായതിനാൽ (18 ശ്ലോകങ്ങളേയുള്ളൂവെന്നു കണ്ട്) കൈവച്ചതാണു്. പക്ഷേ എന്തോ പിന്നിരുന്നു തീർക്കാൻ പറ്റിയില്ല. എന്നേലും തീർക്കുമെന്ന പ്രതീക്ഷയിൽ ഇവിടിടുന്നു. ഈശാവാസ്യോപനിഷത്ത്: ശങ്കരൻ വ്യാഖ്യാനം ചമച്ച ദശോപനിഷത്തിൽ ഒന്നു്. യജുർവേദസംഹിതയുടെ ഭാഗമാണു ഇവയിലെ പദ്യങ്ങൾ. 18 വരികൾ മാത്രമുള്ള (ഇതിലും ചെറുതായ് മാണ്ഡൂക്യം മാത്രം) ഉപനിഷത്ത് നാലു ഘട്ടമായി സംക്രമിക്കുന്നു. 'ഈശാവാസ്യമിദം സർവ്വം' എന്നു തുടങ്ങുന്നതിനാലാണു് ഈ പേരു ലഭിച്ചതു്. പരിഭാഷ: ശാന്തിമന്ത്രം: അതും നിറവ്, ഇതും നിറവ്. നിറവിന്മേൽ വിളവു നിറവൊക്കെയും. നിറവിൽനിന്നൊട്ട് … Continue reading ഈശാവാസ്യോപനിഷത്ത് – പരിഭാഷ

സയൻസ്‌ സ്തോത്രം

തിരക്കൊഴിഞ്ഞ കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ കോസ്മോളജിയുടെ പുറകേയായിരുന്നു. അതിന്റെ ഹാങ്ങോവറിലാണു സഹോദരൻ അയ്യപ്പന്റെ 'സയൻസ് ദശകം' പോലൊരു സ്തോത്രകൃതി പടയ്ക്കണമെന്നൊരു ചിന്ത തലയിൽകേറിയതു്. സയൻസ് ദശകം: നാരായണഗുരുവിന്റെ 'ദൈവദശകം' പുറത്തുവന്നതിന്റെ ചുവടുപിടിച്ചാണു ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ 'സയന്‍സ് ദശകം' എഴുതിയതു്. 1916-ലാണിതു പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നതു്. ഗുരുവിന്റെ ദൈവസങ്കല്‍പ്പത്തില്‍നിന്ന് മാറി ശാസ്ത്രത്തിനാണു് ഇതിൽ അയ്യപ്പൻ പ്രണാമം അര്‍പ്പിക്കുന്നതു്. "കോടി സൂര്യനുദിച്ചാലു- മൊഴിയാത്തൊരു കൂരിരുള്‍ തുരന്നു സത്യം കാണിക്കും സയന്‍സിന്നു തൊഴുന്നു ഞാന്‍'' - എന്നാണു കൃതിയുടെ ആരംഭം. സയൻസ്‌സ്തോത്രം: അതീന്ദ്രിയസർവസം … Continue reading സയൻസ്‌ സ്തോത്രം

യമകം, രണ്ടു പരീക്ഷണങ്ങൾ

കവിതയിൽ ശബ്ദാലങ്കാരത്തിന്റെ കട്ടഫാനാണു ഞാൻ. അതിന്റെ ഭംഗി അറിയണമെങ്കിൽ പാടിക്കേട്ടങ്കിലേ മനസ്സിലാകൂ എന്നാണെന്റെ പക്ഷം. കോട്ടയത്തു തമ്പുരാന്റെ കിർമ്മീരവധത്തിലെ 'മാധവ ജയശൗരേ' (നാട്ടക്കുറിഞ്ഞി) എന്ന പദം വ്യഞ്ജനത്തിന്റെ ആവർത്തനം കൊണ്ടു നാവിൽ കിടന്നു കളിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. അങ്ങനെയാണ് ഒരു ശബ്ദാലങ്കാരമൊന്ന് പരീക്ഷിക്കാൻ തോന്നിയത്. എന്നാൽ യമകം തന്നെ പിടിക്കാമെന്നു കരുതി.   യമകം: നാട്യശാസ്ത്രത്തിന്റെ കാലം മുതൽക്കേ യമകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ അതിൽ ഉപമ, രൂപകം, ദീപകം, യമകം എന്നിങ്ങനെ നാല് അലങ്കാരങ്ങൾ മാത്രമേ വിവേചനം ചെയ്യപ്പെട്ടിരുന്നുള്ളു. ദണ്ഡിയുടെ കാവ്യാദർശം, ഉദ്ഭടന്റെ … Continue reading യമകം, രണ്ടു പരീക്ഷണങ്ങൾ

ഞാൻ കൃതഘ്നനാണ്…

ഞാൻ കൃതഘ്നനാണ്...  മനഃപൂർവ്വം ഞാൻ അങ്ങനെ ആയിത്തീരുന്നതല്ല. വിധി എന്നെ അങ്ങനെ ആക്കിത്തീർക്കുന്നതാണ്. യഥാർത്ഥത്തിൽ എനിക്ക് അതിൽ പങ്കില്ല. അങ്ങനെ പലരുടേയും ദൃഷ്ടിയിൽ, എന്തിന് എന്റെ ബന്ധുക്കളുടെ പോലും ദൃഷ്ടിയിൽ ഞാൻ ഒരു കൃതഘ്നനായിത്തീർന്നിരിക്കുന്നു. എനിക്ക് ജീവിതത്തിൽ ഒരു സുഖവുമില്ല. എങ്കിലും ഞാൻ ജീവിക്കുന്നു. സ്വയം മരിക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ട് ഞാൻ ജീവിക്കുന്നു എന്നു മാത്രം. മരണം എന്നെ രക്ഷിക്കുമെന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ വിധി അതിന് സമ്മതിച്ചില്ല. മൃത്യുവക്ത്രത്തിൽ നിന്ന് പ്രജ്ഞരഹിതമായ എന്നെ വീണ്ടും മനസ്സ് നീറ്റുന്ന … Continue reading ഞാൻ കൃതഘ്നനാണ്…

കണ്ണൂർക്ക് പോരുന്നോ കൂട്ടരേ??

“വെറുമൊരു വിജ്ഞാനകോശം എന്നതിനേക്കാൾ ഇതൊരു വികാരമാണ്, അതിലുപരി സംസ്കാരവും” ഓൺലൈൺ മലയാളികൾക്ക് ഈ ജൂൺ ഒരല്പം ആഹ്ലാദം തരുന്ന വേളയാണ്. കാരണമെന്തെന്നോ!! മലയാളം വിക്കിപ്രവർത്തകരുടെ ഒരു പ്രവർത്തനസംഗമത്തിന് ഈ ജൂൺ 11ന് കണ്ണൂർ വേദിയാവുകയാണ്. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാർക്കുമായി തന്നെ ‘വിക്കിപീഡിയ’യ്ക്ക് ഒരു ആമുഖം നൽകേണ്ട ആവശ്യമില്ല. വിജ്ഞാനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ 2001ൽ  സ്ഥാപിതമായ വിക്കിപീഡിയ ഇന്ന്  280ലധികം ലോകഭാഷകളിലുണ്ട്. അലക്സാ റാങ്കിങ്ങ് പ്രകാരം ഏറ്റവും തിരക്കുള്ള വെബ്ത്താളുകളിൽ ആറാം സ്ഥാനത്തുള്ള വിക്കിപീഡിയയെ … Continue reading കണ്ണൂർക്ക് പോരുന്നോ കൂട്ടരേ??